ഹോം ക്വാറന്റയിൻ ലംഘിക്കുന്നവർക്ക് മധ്യപ്രദേശിൽ 2000 ₹ പിഴ ചുമത്തും

ഭോപാൽ: കൊറോണ വൈറസ് വ്യാപനം കൂടുന്ന സഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി മധ്യപ്രദേശ് ആരോഗ്യവകുപ്പ് ഹോം ക്വാറന്റയിൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ ചുമത്താൻ തീരുമാനിച്ചു.

കുടിയേറ്റ തൊഴിലാളികൾ ഉൾപെടെ നിരവധി ആളുകൾ ഇതിനിടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇവരെ വീട്ടിൽ ക്വാറന്റയിനിൽ ആണ് വിട്ടിരിക്കുന്നത്. എന്നാൽ വീടുകളിൽ ക്വാറന്റയിനിൽ പോയവർ ഹോം ക്വാറന്റയിൻ ലംഘിക്കുന്നത് കണ്ടതോടെ ആണ് പുതിയ നടപടി.

ഇതുവരെ 7,000 കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് ക്വാറന്റയിൻ ലംഘനം നടക്കുന്നത് കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ കാരണമാകും.
ആദ്യ തവണ നിയമം ലഘിച്ചാൽ 2000 രൂപയും രണ്ടാം തവണ വീണ്ടും ലംഘിച്ചാൽ ഇവരെ ക്വാറന്റയിൻ സെന്ററുകളിലേക്ക് മാറ്റാനും ആണ് തീരുമാനം.