ന്യൂഡെൽഹി:ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റായി ജെ പി നഡ്ഡ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക നൽകാതിരുന്നതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കി.
ബിജെപി അഖിലേന്ത്യാ പ്രസിഡന്റായിരുന്ന അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടർന്ന് ജെ പി നഡ്ഡ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.കഴിഞ്ഞ ജൂലായ് മുതൽ വർക്കിംഗ് പ്രസിഡന്റായിരുന്ന നഡ്ഡ അമിത്ഷായുടെ നിർദേശാനുസരണമാണ് പ്രവർത്തിച്ചിരുന്നത്.ഏറ്റവുമൊടുവിൽ ബിജെപിയുടെ 21 സംസ്ഥാന അധ്യക്ഷരെ തെര ഞ്ഞെടുത്തതും അമിത്ഷായുടെ നേത്യത്വത്തിലായിരുന്നു.
പാർട്ടിയുടെ പകുതിയലധികം സംസ്ഥാന അധ്യക്ഷരെ തെരഞ്ഞെടുത്താലേ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുത്താനാവൂ എന്നതാണ് നഡ്ഡയുടെ നിയമനം വൈകാൻ കാരണം.മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനെന്ന പേരും ജഗത് പ്രകാശ് നഡ്ഡയ്ക്ക് ഗുണമായി. സ്വകാര്യതാൽപര്യങ്ങളില്ലാത്ത നേതാവെന്ന ഖ്യാതിയും രണ്ട് വൻ വ്യക്ഷങ്ങളുടെയിടയിൽ പലമാകാൻ ഇദ്ദേഹത്തിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. എന്തായാലും ഇനി നഡ്ഡയായിരിക്കും ബിജെപിയെ നയിക്കുക.
മോദിയുടെ വാക്ചാതുരിയോ അമിത്ഷായുടെ നയതന്ത്രജ്ഞതയോ ഇല്ലാത്ത നഡ്ഡ സൗമ്യമായ ചിരിയുടെ ഉടമയാണ്.
ഹിമാചൽ പ്രദേശിലെ ബി ജെ പിയിലെ ചേരിതിരിവിൽ ശ്വാസം മുട്ടിയ നഡ്ഡയെ ദേശീയ നേത്യത്വത്തിലേക്ക് കൈപിടിച്ചുയർത്തിയത് മോദി തന്നെയാണ്. കഴിഞ്ഞ മോദി മന്ത്രി സഭയിൽ ആരോഗ്യമന്ത്രിയായി നിയമിക്കപ്പെട്ടതും അതുകൊണ്ട് തന്നെ.
പട്നായിൽ സ്ഥിരതാമസമാക്കിയ നഡ്ഡയു ടെ പിതാവ് പട്നാ സർവ്വകലാശാലാ വൈസ് ചാൻസലറായിരുന്നു. പട്നയിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ജയപ്രകാശ് നാരായണന്റെ ആശയങ്ങളിൽ ആക്യഷ്ടനായി സമരരംഗത്ത് സജീവമായ ജഗത് പ്രകാശ് പിന്നീട് ബി ജെ പി പാളയത്തിലെത്തുകയായിരുന്നു.
പാർട്ടിക്ക് ചുവടുറപ്പിക്കാൻ കഴിയാത്ത തെക്കേ ഇന്ത്യ അടക്കമുള്ള പാർട്ടി അധ്യക്ഷന് എന്ത് ചെയ്യാൻ കഴിയുമെന്ന് കാത്തിരുന്ന് കാണാം.ബി ജെ പി ക്കുള്ളിൽ ശക്തിപ്പെടുന്ന വിഭാഗീയതയാണ് നഡ്ഡ നേരിടുന്ന മറ്റൊരു വെല്ലുവിളി.