സാമ്പത്തിക പ്രതിസന്ധി; ജിഎസ്ടിയിൽ കലാമിറ്റി സെസ് ഏ൪പ്പെടുത്താൻ കേന്ദ്രം

ന്യൂഡെൽഹി : കൊറോണ മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജി.എസ്.ടിയിൽ കലാമിറ്റി സെസ് ഏ൪പ്പെടുത്താനൊരുങ്ങി കേന്ദ്ര സ൪ക്കാ൪. അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജി.എസ്.ടി. വരുമാനത്തിൽ സെസ് ചുമത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.

കേരളത്തിൽ പ്രളയസമയത്ത് ഇത്തരത്തിൽ രണ്ട് വർഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്തിയിരുന്നു. ഇതേ
മാതൃകയിലാണ് പുതിയ സെസ് ഏ൪പ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ആലോചന.

അതേസമയം, രാജ്യത്തെ വ്യവസായിക രംഗം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു സെസ് അപ്രായോഗികമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ജി.എസ്.ടിയിലൂടെ കൂടുതൽ വരുമാനം കണ്ടെത്തി നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം സെസിന് അംഗീകാരം നൽകിയേക്കും.