ആഞ്ഞുവീശി ഉംപുൻ: കൊൽക്കത്ത വിമാനത്താവളം വെള്ളത്തിലായി

കൊൽക്കത്ത: ആഞ്ഞുവീശിയ ഉംപുൻ ചുഴലിക്കൊടുങ്കാറ്റിൽ കൊൽക്കത്ത വിമാനത്താവളം വെള്ളത്തിലായി. ആറു മണിക്കൂർ നേരം 120 കി.മീ വേഗതയിൽ ആഞ്ഞുവീശിയ കാറ്റിനെ തുടർന്നുണ്ടായ പെരുമഴ വിമാനത്താവളത്തിന്റെ ഒരു ഭാഗം വെള്ളത്തിലാക്കി. കൊടുങ്കാറ്റിനെ തുടർന്ന് റൺവേയുടെയും പാർക്കിംഗ് ബേയുടെയും സമീപത്ത് വൻതോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

എയർ ഇന്ത്യാ വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന രണ്ട് ഹാംഗറുകളുടെ മേൽക്കൂര തകർന്നുവീണു. നേരത്തെ മുൻകരുതൽ സ്വീകരിച്ചതിനാൽ യാത്രാ-കാർഗോ വിമാനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ബാധിച്ചില്ലെങ്കിലും ഒരു വിമാനം പകുതിയോളം വെള്ളത്തിൽ മുങ്ങി. ഇവിടെ ഉപയോഗത്തിലില്ലാതിരുന്ന എയർ ഇന്ത്യയുടെ രണ്ട് ഹാംഗറുകളാണ് കാറ്റിൽ നിലംപൊത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ഹാംഗറിന്റെ പുറത്തുണ്ടായിരുന്ന എയര്‍ഇന്ത്യയുടെ ചെറുവിമാനം ബോഡിവരെ വെള്ളത്തിലായി. വിമാനത്തിനടുത്തുണ്ടായിരുന്ന ബസ്സും മറ്റു വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.

ഉച്ചക്ക് രണ്ടരയോടെയാണ് ഉംപുൻ ചുഴലിക്കൊടുങ്കാറ്റ് ബംഗാൾ കരയെ തൊട്ടത്. മരങ്ങൾ കടപുഴക്കിയും വൈദ്യുത പോസ്റ്റുകൾ തകർത്തെറിഞ്ഞും വൻനാശമാണ് കാറ്റ് വിതച്ചത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി​ക​ളെ മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള വി​മാ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ഉം​പു​ന്‍ ചു​ഴ​ലി​കാ​റ്റി​നെ തു​ട​ര്‍​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ 12 പേ​ര്‍ മ​രി​ച്ചു. മ​ണി​ക്കൂ​റി​ല്‍ 190 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്.