തമിഴ്നാട്ടിൽ കൊറോണ പടരുന്നു; രോഗബാധ തടയാൻ ചെന്നെയിൽ മൈക്രോ പ്ലാൻ

ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ രോഗബാധിതരുടെ എണ്ണം അതുദിനം വർധിക്കുന്നു. രോഗികളുടെ 13191 ആയി വർധിച്ചു. ചെന്നൈയിൽ മാത്രം 557 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ സ്ഥലത്തെ അതി തീവ്രമായ രോഗ വ്യാപനം തടയാനും നിയന്ത്രിക്കാനും ആയി സംസ്ഥാന ആരോഗ്യ മന്ത്രിയും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് ശക്തമായ മൈക്രോ പ്ലാൻ ആരംഭിച്ചു.

ചെന്നൈയിൽ മാത്രം 8228 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 87 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ
വലിയ തോതിലുള്ള വൈറസ് വ്യാപനം കണക്കിലെടുത്ത് കൊറോണ ടാസ്ക് ഫോഴ്സ് സംഘത്തിനൊപ്പം ആരോഗ്യ മന്ത്രി ഡോ.വിജയ ഭാസ്കർ ഗവൺമെൻറ് സ്റ്റാൻലി ആശുപത്രി സന്ദർശിക്കുകയും നിലവിലെ സ്ഥിതികൾ വിലയിരുത്തി. ചെന്നൈ നഗരം കേന്ദ്രീകരിച്ച് അതി ശ്രദ്ധയോടെയുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും ഇത് വഴി രോഗ വ്യാപനവും അണുബാധയും തടയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.