കൊൽക്കൊത്ത: ഉംഫുൻ ചുഴലിക്കൊടുങ്കാറ്റ് കരയിൽ പ്രവേശിച്ചതായി കാലാവസ്ഥ വകുപ്പ്. രണ്ടരയോടെ ബംഗാൾ തീരത്ത് വീശി തുടങ്ങിയ കാറ്റ് പൂർണമായി കരയെ തൊടാൻ നാല് മണിക്കൂറോളം എടുക്കുമെന്ന് കാലാവസ്ഥ അതികൃതർ പറഞ്ഞു. ബംഗാൾ , ഒഡിഷ സംസ്ഥാനങ്ങളുടെ തീരത്ത് ശക്തമായ മഴയാണ്. ഇതുവരെ ഈ തീരങ്ങളിൽ നാല് ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു.
ചുഴലിക്കാറ്റിന്റെ വേഗത്തിൽ കുറവ് സംഭവിച്ചെങ്കിലും തീവ്രതയിൽ മാറ്റം വന്നിട്ടില്ല. ഒഡിഷയിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിതി നിയന്ത്രിക്കാൻ ബംഗാളിലും ഒഡിഷയിലും 41 പേരടങ്ങുന്ന 44 ദേശിയ ദുരന്ത നിവാരണ സേന തയ്യാറാക്കിയിട്ടുണ്ട്. വിശാഖപട്ടണത്തും പരദ്വീപിലും ഗോലാ പൂരിലുമുള്ള ഡോപ്ലർ വേതർ റഡാർ ഉപയോഗിച്ച് ചുഴലിക്കാറ്റിന്റെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.