ബെംഗളൂരു: കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം നിരോധിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അറിയിച്ചു.
നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 31 വരെയാണ് പ്രവേശന വിലക്ക്.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര രാജ്യാന്തര യാത്രക്കാർക്കാണ് കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനനാന്തര യാത്രയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിൽ പരസ്പരം സഹകരിച്ച് തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര സർക്കാർ വ്യെക്തമാക്കിയത്. എന്നാൽ ഇതിനു പിന്നാലെയാണ് കര്‍ണാടക അയല്‍ സംസ്ഥാനങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ചത്.
അവശ്യ സർവീസുകൾ മാത്രം അനുവദിച്ച് ഞായറാഴ്ചകളിൽ പൂർണ്ണമായും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു. കണ്ടെയിൻമെന്റ് സോണുകളിൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മറ്റിടങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങളും അനുവദിക്കും. റെഡ് സോണുകളിലും കണ്ടെയ്‌നര്‍ സോണുകളിലും ഒഴികെ ചൊവ്വാഴ്ച മുതല്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.
സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
കര്‍ണാടകയില്‍ ഇതുവരെ 1231 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.