ന്യൂഡെൽഹി: ഭക്ഷ്യവസ്തുക്കൾ നിയന്ത്രണ വിധേയമാക്കാൻ അവശ്യ ചരക്ക് നിയമത്തിൽ ഭേദഗതി വരുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. ധാന്യങ്ങൾ, ഭക്ഷ്യ എണ്ണ, എന്നക്കുരു, പഴവർഗങ്ങൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് പുതിയ ഭേദഗതിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനവും വിൽപനയും നിയന്ത്രിക്കുന്നത് അല്ലാതെ ഉത്പന്നങ്ങൾക്ക് സ്റ്റോക്ക് പരിധി ഭേദഗതി പ്രകാരം ഏർപ്പെടുത്തേണ്ടത് ഇല്ല. ദേശിയ ദുരന്തങ്ങളോ വിലക്കയറ്റം മൂലം ക്ഷാമം ഉണ്ടാകുന്ന സാഹചര്യങ്ങളിലോ സ്റ്റോക്ക് പരിധി ഏർപ്പെടുത്തൂ. പ്രോസസറുകൾക്കോ മൂല്യ ശൃംഖലയിൽ പങ്കെടുക്കുന്നവർക്കോ സ്റ്റോക്ക് പരിധി ബാധകമല്ല. ദുരിതാശ്വാസ പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ കൃഷിക്കാർക്ക് വിപണന തിരഞ്ഞെടുപ്പുകൾ നൽകുന്നതിന് കാർഷിക വിപണന പരിഷ്കാരങ്ങളും നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.