ചെന്നൈ/മുബൈ: കൊറോണ ബാധിതർ പെരുകുന്ന തമിഴ്നാട് , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ലോക് ഡൗൺ മെയ് 31 വരെ നീട്ടിയേക്കും. സംസ്ഥാനങ്ങളിലെ കൊറോണ രോഗനിരക്ക് വൻ തോതിൽ ഉയർന്നതിനെ തുടർന്നാണ് തീരുമാനം. തമിഴ്നാട്ടിൽ ലോക് ഡൗൺ നീടുമെങ്കിലും നിയന്ത്രണങ്ങൾ ലകൂകരിച്ചേക്കും. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ ഉള്ള റെഡ് സോൺ മേഖലകളായ മുംബൈ, പൂനെ, മാലേഗൺ, പിംപ്രി- ചിഞ്ച്വാഡ് എന്നീ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനം ആയേക്കും.
ലോക് ഡൗൺ നീ ട്ടുന്നതിനെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഇൗ ആഴ്ച അറിയിക്കും. മെയ് 17 ന് ശേഷം നടപ്പിലാക്കേണ്ട നടപടികളെ കുറിച്ച് തീരുമാനിക്കാൻ ആയി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ക്യാബിനറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെയ് 17ന ശേഷമുള്ള തുടർ പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രിക്ക് കയ്മാറും.
അതേ സമയം തമിഴ്നാട് സർകാർ ലോക് ഡൗൺ ഇളവു കളെ കുറിച്ച് തീരുമാനിക്കാൻ ആരോഗ്യ വിദഗ്ധരെ ശുപാർശ ചെയ്തു.