ക്യാൻസറിനൊപ്പം കൊറോണയും ; യുവ സൈനികൻ ജീവനൊടുക്കി

ന്യൂഡെൽഹി : ക്യാൻസറിനു പിന്നാലെ കൊറോണയും സ്ഥിരീകരിച്ചതോടെ യുവ പട്ടാളക്കാരൻ ആത്മഹത്യ ചെയ്തു. വെസ്റ്റ് ഡൽഹി നരൈനയിലെ ആർമി ബേസ് ആശുപത്രിക്കു സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത് .

ശ്വാസകോശ അർബുദം ബാധിച്ച ജവാൻ ധൗലാകോനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് കൂടെയുള്ളവർ പറയുന്നത്. ഇതിന് പുറമെയാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ്‌ ബാധിച്ചുണ്ടെന്ന് കാര്യം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തിനെ നരൈനാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ ഒരുണിക്ക് അദ്ദേഹത്തെ ആശുപത്രിയിൽ കണ്ടവരുണ്ട്. പിന്നീട് നാല് മണിക്കാണ് പരിസരത്തെ മരത്തിൽതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അസുഖകാരണങ്ങൾ മൂലമുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ കുടുംബം രാജസ്ഥാനിലാണ് താമസം.