120 കോടി രൂപയുടെ ലഹരിമരുന്നുമായി എയര്‍ ഇന്ത്യ മുന്‍ പൈലറ്റ് അടക്കം ആറ് പേര്‍ പിടിയില്‍

മുംബൈ: 120 കോടി രൂപയുടെ മയക്കുമരുന്നുമായി എയര്‍ ഇന്ത്യ മുന്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മുംബൈയില്‍ പിടിയിലായി. രാജ്യാന്തര വിപണിയില്‍ 120 കോടി രൂപ വിലവരുന്ന 60 കിലോഗ്രാം മെഫിഡ്രോണ്‍ ആണ് എന്‍സിബി അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ മുന്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായും എന്‍.സി.ബി അധികൃതര്‍ അറിയിച്ചു. മുംബൈയിലെ ഒരു വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ 80 കോടിരൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി മലയാളിയായ ബിനു ജോണിനെ ഡിആര്‍ഐ പിടികൂടിയിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ പരിശോധിച്ചത്.