Home National സൊണാലി ഫോഗട്ടിന്റെ മരണം: ഗോവ പൊലീസ് കേസെടുത്തു

സൊണാലി ഫോഗട്ടിന്റെ മരണം: ഗോവ പൊലീസ് കേസെടുത്തു

0
സൊണാലി ഫോഗട്ടിന്റെ മരണം: ഗോവ പൊലീസ് കേസെടുത്തു

പനാജി: ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായിരുന്ന സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ ഗോവ പൊലീസ് കേസെടുത്തു. ഗോവയിലാണ് സൊനാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൊണാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ സുധീര്‍ സാങ്ങ്വാനാണ് സൊണാലിയുടെ ദുരൂഹമരണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു.

സൊണാലി ഷൂട്ടിങ്ങിനെന്നുപറഞ്ഞ് ഗോവയിലെത്തിയത് സുധീറിനൊപ്പമായിരുന്നു. മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സൊണാലിയുടെ സഹോദരന്‍ റിങ്കു ധാക്ക രംഗത്തെത്തിയിരുന്നു.

ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാല്‍സംഗം ചെയ്ത് ദൃശ്യം വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് സൊണാലിയെ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും സഹോദരന്‍ ഗോവ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഗോവയിലെ റസ്‌റ്റോറന്റില്‍ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സൊണാലി ഫോഗട്ടിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അവിടെയെത്തും മുമ്പ് തന്നെ സോണാലി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here