ചെന്നൈ: ചെന്നൈ നഗരത്തില്‍ ജീവനക്കാരെ കെട്ടിയിട്ട് ഫെഡ് ബാങ്കില്‍ വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ഫെഡ് ബാങ്കിലെ ജീവനക്കാരന് മുരുകനാണ് പിടിയിലായത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് പിടിയിലായത്. ഇവരുടെ കൈയില്‍ നിന്ന് 18 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്കിന്റെ അരുമ്പാക്കം ശാഖയില്‍ ശനിയാഴ്ച പട്ടാപ്പകലാണ് കവര്‍ച്ച നടന്നത്. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്കി മയക്കിക്കിടത്തി ജീവനക്കാരെ കെട്ടിയിട്ടതിന് ശേഷമായിരുന്നു കവര്‍ച്ച. സായുധരായ കവര്‍ച്ചക്കാര്‍ ബാങ്കില്‍ അതിക്രമിച്ച് കയറി സ്വര്‍ണ്ണവും കോടിക്കണക്കിന് രൂപയുടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ചക്കാരെ പിടികൂടാനായി നാല് പ്രത്യേക അന്വേഷണസംഘങ്ങളാണ് രൂപീകരിച്ചത്.