93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികള്‍ ഇരയുമായി ബന്ധമുള്ളവര്‍

ന്യൂഡല്‍ഹി: സ്​ത്രീകള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ക്ക്​ ഇരയാകുന്നത്​ അട​ുത്ത പരിചയമുള്ളവരില്‍ നിന്നെന്ന്​ ​റിപ്പോര്‍ട്ട്​. 93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികള്‍ ഇരയുമായി പരിചയമുള്ള വ്യക്തികളാണെന്ന്​ നാഷണല്‍ ക്രൈം റെക്കോര്‍ഡ്​ ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ രാജ്യത്ത്​ 32,557 ബലാത്സംഗക്കേസുകളാണ്​ ഫയല്‍ ചെയ്യപ്പെട്ടത്​. ഇതില്‍ 93.1% കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികള്‍​.

30,299 ​ബലാത്സംഗ കേസുകളിലെ 3,155 എണ്ണത്തിലും പ്രതികള്‍ കുടുംബത്തില്‍ നിന്നുള്ളവരാണ്​. 16,591കേസുകളില്‍ കുടുംബ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍വാസി, അടുത്ത്​ പരിചയമുള്ളവര്‍ എന്നിവരാണ്​ പ്രതി ചേര്‍ക്കപ്പെട്ടത്​.  10,553 കേസുകളില്‍ സുഹൃത്തുക്കള്‍, ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, ഒപ്പം കഴിയുന്ന പങ്കാളി, ബന്ധം വേര്‍പെടുത്തി കഴിയുന്ന ഭര്‍ത്താവ്​ എന്നിവരാണ്​ പ്രതിസ്ഥാനത്ത്​.

2017ല്‍ മധ്യപ്രദേശിലാണ്​ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. രജിസ്​റ്റര്‍ ചെയ്​ത 5,562 കേസുകളില്‍ 97.5 ശതമാനത്തിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികള്‍​. രാജസ്ഥാനില്‍ 3,305 കേസുകളില്‍ 87.9 ശതമാനത്തിലും പരിചയക്കാര്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നു.

മഹാരാഷ്​ട്രയില്‍ രജിസ്​റ്റര്‍ ചെയ്​ത ബലാത്സംഗക്കേസുകളില്‍ 98.1 ശതമാനത്തിലും പ്രതികള്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ആണ്​. മണിപ്പൂരില്‍ നിന്ന്​ ഇത്തരത്തിലുള്ള 40 കേസുകളാണ്​ രജിസ്​റ്റര്‍ ചെയ്​തിരിക്കുന്നത്​. 2015 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തു​േമ്ബാള്‍ അടുത്ത ബന്ധുക്കളില്‍ നിന്ന്​ സ്​ത്രീകള്‍ ലൈംഗികപീഡനത്തിന്​ ഇരയാകുന്ന കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്​ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.