ലക്നോ: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് 18 പേര് മരിച്ചു. ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തനിടെയുണ്ടായ ഇടിമിന്നലേറ്റാണ് ഈ മരണംറിപ്പോര്‍ട്ട് ചെയ്തത്.
ഖാസിപുര്‍, ഭദോഹി, എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ആറ് പേരും കൗസംബി, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ 12 പേരും മരണത്തിന് കീഴടങ്ങി.
സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.