ചെന്നൈ: സേലം കരൂരിൽ മലയാളികൾ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് നഴ്സിംഗ് വിദ്യാർഥിനികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിയ വദ്യാർഥികളും ഐടി ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർക്ക് പാസ് ലഭിച്ചതിനെ തുടർന്നാണ് കേരളത്തിലേക്ക് തിരിച്ചത്
ബസിൽ കോട്ടയം, ഇടുക്കി സ്വദേശികളായ 24 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. രണ്ട് നഴ്സിംഗ് വിദ്യാ ർഥിനികൾക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. കരൂർ ഹൈവേയിൽ ലോറി ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞപ്പോൾ പിന്നാലെ എത്തിയ ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.