വാഷിങ്ടണ്‍: ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതു സംബന്ധിച്ച ഇന്ത്യന്‍ വാദത്തെ പിന്തുണച്ച് യു.എസ് രംഗത്ത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്താന് പിന്തുണക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ മുഖ്യ തടസമെന്ന് യു.എസ് അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയെ തങ്ങള്‍ പിന്തുണക്കുന്നതായും യു.എസ് വ്യക്തമാക്കി.
1972ലെ സിംല കരാറില്‍ സൂചിപ്പിച്ചതു പോലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ടുള്ള ചര്‍ച്ചയാണ് ഫലപ്രദമെന്നാണ് യു.എസ് വിശ്വസിക്കുന്നതെന്ന് ദക്ഷിണ മധ്യേഷ്യയിലെ യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി.വെല്‍സ് വ്യക്തമാക്കി. 2006-2007 കാലത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ കുറവായിരുന്നു.
മികച്ച ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കുന്നതിന് പരസ്പര വിശ്വാസം ആവശ്യമാണ്. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന പാകിസ്താനില്‍ നിന്നുള്ള തീവ്രവാദ സംഘടനകള്‍ പാകിസ്താേന്റയും കശ്മീരിേന്റയും ശത്രുക്കളാണെന്ന പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാെന്റ പ്രസ്താവനയെ യു.എസ് സ്വാഗതം ചെയ്യുന്നു.
അതിര്‍ത്തിക്കപ്പുറത്തേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സംഘടനകളെ പാകിസ്താന് പിന്തുണക്കുന്നത് തുടരുന്നതാണ് ചര്‍ച്ചക്കുള്ള പ്രധാന തടസം. സ്വന്തം ഭൂമിയിലെ തീവ്രവാദികള്‍ക്കെതിരെ പാകിസ്താന് ഉറച്ചതും സുസ്ഥിരവുമായ നടപടിയെടുക്കുന്നതാണ് ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചയുടെ വിജയത്തിെന്റ അടിത്തറയെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ആലീസ് ജി.വെല്‍സ് വ്യക്തമാക്കി.