ആറ് സംസ്ഥാനങ്ങളില്‍ ഇന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡെല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥ്, ഒഡിഷയിലെ ദാംനഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയും പ്രാദേശിക പാര്‍ട്ടികളും തമ്മിലാണ് ഇവിടങ്ങളില്‍ പ്രധാന പോരാട്ടം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചു. വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ആറാം തീയതിയാണ് ഫലപ്രഖ്യാപനം.