ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറി സ്ഥിതി ചെയ്യുന്ന ഷെങ്ഷുവിലെ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്രധാന പ്ലാന്റിന് ചുറ്റുമുള്ള പ്രദേശത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന. ഷെങ്ഷുവില്‍ കൊറോണ കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നവംബര്‍ ഒന്‍പത് വരെ ഇവിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അവശ്യസാധനങ്ങള്‍ കൊണ്ടുപോകാനുള്ള വാഹനങ്ങളല്ലാതെ മറ്റൊന്നും നിരത്തിലിറക്കരുതെന്ന് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ലോക് ഡൗണ്‍ നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം ലോക് ഡൗണിനെത്തുടര്‍ന്ന് ഫോക്സ്കോണിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തോളം ജീവനക്കാരടങ്ങുന്ന കമ്പനിയില്‍ നിന്ന് നിരവധി പേരെ നിര്‍ബന്ധിത ക്വാറന്റീനിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.