അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. എച്ച്.എം.എല്‍ രുദ്ര എന്ന സൈനിക ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

റോഡ് സൗകര്യമില്ലാത്തിടത്താണ് അപകടം ഉണ്ടായത്. പൈലറ്റുള്‍പ്പെടെ രണ്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രാവിലെ 10.44-നായിരുന്നു അപകടം. അപ്പര്‍ സിയാങ് നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

രണ്ടാഴ്ച മുമ്പ് അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ സേനയുടെ ചീറ്റയെന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു.