ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്; ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകള്‍ക്ക് അംഗീകാരം

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേരാണ് ഇത്തവണ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. അലൈന്‍ ആസ്‌പെക്ട്, ജോണ്‍ എഫ്. ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകള്‍ക്കാണ് മൂവരും പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്.

വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞന് സ്വാന്റെ പേബുവിനായിരുന്നു പുരസ്‌കാരം. ജനിതകരംഗത്തെ ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

നാളെ രസതന്ത്രത്തിനുള്ള നൊബേലും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും പ്രഖ്യാപിക്കും. സമാധാന നൊബേല്‍ വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ഒക്ടോബര്‍ പത്താം തീയതിയുമാണ് പ്രഖ്യാപിക്കുക.