ശശി തരൂരിനോട് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തെലങ്കാന പിസിസി; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ

ഹൈദരാബാദ്: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി തെലങ്കാന പിസിസി. ശശി തരൂരിനോട് പത്രിക പിന്‍വലിക്കാനും ആവശ്യമുയര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി ചിന്താമോഹന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെലങ്കാനയില്‍ പ്രചാരണത്തിനെത്തിയ ശശി തരൂരിന്റെ പ്രചാരണ പരിപാടിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം വിട്ടുനിന്നിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ശശി തരൂര്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്ത് എത്തും.