നോയിഡയില്‍ മതില്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു; എട്ട് പേരെ രക്ഷപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിര്‍മ്മാണത്തിലിരുന്ന മതില്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. അപകടത്തെത്തുടര്‍ന്ന് കുടങ്ങിക്കിടന്ന എട്ടുപേരെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെടുത്തു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നോയിഡയിലെ റസിഡന്‍ഷ്യല്‍ ഏരിയയായ സെക്ടര്‍ 21-ലെ ഭവനസമുച്ചയമായ ജല്‍ വായു വിഹാറിന്റെ നിര്‍മ്മാണത്തിലിരുന്ന മതില്‍ തകര്‍ന്നുവീണാണ് അപകടമുണ്ടായത്. തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

തൊഴിലാളികളുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.