രാമക്ഷേത്രം പൂര്‍ത്തിയാക്കുംമുമ്പേ അയോദ്ധ്യയില്‍ യോഗി ആദിത്യനാഥിനായി ക്ഷേത്രം

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പെ, വിനോദസഞ്ചാരികളുടെ തിരക്കേറിയ ഇടമായി പ്രദേശത്ത് തന്നെ മറ്റൊരു ക്ഷേത്രം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലുള്ള ക്ഷേത്രമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. അയോദ്ധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് ഹൈവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ശ്രീരാമനെപ്പോലെ അമ്പും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തില്‍ എല്ലാ ദിവസവും വൈകുന്നേരം പൂജയും ചെയ്യുന്നുണ്ട്. യോഗി ആദിത്യനാഥ് തങ്ങള്‍ക്കായി രാമക്ഷേത്രം പണിതെന്നും അതുകൊണ്ടാണ് യോഗി ആദിത്യനാഥിനായി ക്ഷേത്രം പണിതതെന്നും ക്ഷേത്രത്തിലെ പൂജാരി പ്രഭാകര്‍ മൗര്യ പറഞ്ഞു.