മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; പാര്‍ട്ടി ലയനം സെപ്റ്റംബര്‍ 19-ന്

ചണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബി.ജെ.പിയിലേക്ക്. അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് സെപ്റ്റംബര്‍ 19-ന് ബി.ജെ.പിയില്‍ ലയിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അന്നേ ദിവസം അമരീന്ദറും ബിജെപിയില്‍ ചേരും. മുന്‍ എം.എല്‍.എമാര്‍, അമരീന്ദറിന്റെ മകന്‍ രണ്‍ ഇന്ദര്‍ സിങ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാണ്‍ സിങ് എന്നിവരും ബി.ജെ.പിയില്‍ ചേരും.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് അല്പം മുമ്പ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പട്യാല സീറ്റില്‍ നിന്നും അമരീന്ദര്‍ സിങ് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.