ഗുജറാത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് എട്ട് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. അഹമ്മദാബാദിലാണ് അപകടമുണ്ടായത്. തകര്‍ന്നുവീണ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന എട്ട് തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ തത്ക്ഷണം മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുജറാത്ത് സര്‍വ്വകലാശാല ക്യാമ്പസിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഏഴാം നിലയില്‍ നിന്ന് താഴത്തേക്ക് ലിഫ്റ്റ് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഡിസിപി ലാവിന സിന്‍ഹ പറഞ്ഞു.