പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് യു.എസ്.ജിയോളജി വകുപ്പ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ പ്രദേശത്താണ് ഭൂചലമുണ്ടായതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 61 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന്റെ 1000 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരന്തരമായി ഭൂകമ്പമുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് പാപ്പുവ ന്യൂഗിനിയ. പാപ്പുവ ന്യൂഗിനിയയുടെ അയല്‍രാജ്യമായ ഇന്തോനേഷ്യയില്‍ 2004-ല്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മേഖലയില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ മരിച്ചിരുന്നു. ഇന്തോനേഷ്യയില്‍ മാത്രം 170,000 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.