കാനഡയില്‍ അക്രമപരമ്പര: കത്തിക്കുത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരുക്ക്

ടൊറന്റോ: കാനഡയില്‍ രണ്ട് പേര്‍ നടത്തിയ കത്തിക്കുത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്. രണ്ടു യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍, മൈല്‍സ് സാന്‍ഡേഴ്‌സണ്‍ എന്നീ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന് ശേഷം കറുത്ത വാഹനത്തില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സംഭവത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടുക്കം രേഖപ്പെടുത്തി. അക്രമത്തെ അപലപിച്ച അദ്ദേഹം നടന്നത് ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ ഒരു സംഭവമാണെന്ന് പ്രതികരിച്ചു. അക്രമണം നടന്ന ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട