സോണിയാ ഗാന്ധിയുടെ അമ്മ അന്തരിച്ചു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മ പൗല മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27-ന് ഇറ്റലിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച നടന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

മെഡിക്കല്‍ ചെക്കപ്പിനായി സോണിയാ ഗാന്ധി ഇപ്പോള്‍ മക്കളായ രാഹുലിനും പ്രിയങ്കക്കുമൊപ്പം വിദേശത്താണ്. സോണിയ കഴിഞ്ഞയാഴ്ച ഇറ്റലിയിലെത്തി അമ്മയെ സന്ദര്‍ശിച്ചിരുന്നു.