യു.എന്‍.രക്ഷാസമിതിയില്‍ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണമെന്ന് ജപ്പാന്‍

ടോക്കിയോ: യു.എന്‍.രക്ഷാസമിതിയില്‍ ആഫ്രിക്കക്കായി വാദിച്ച് ജപ്പാന്‍. രക്ഷാസമിതിയില്‍ പ്രാതിനിധ്യം നല്‍കാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. തുനിസില്‍ ആഫ്രിക്കന്‍ വികസനം എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കിഷിദ.

സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന്, രക്ഷാസമിതി അടിമുടി പരിഷ്‌കരിച്ച് യു.എന്‍ മൊത്തത്തില്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു. 15 അംഗ യു.എന്‍. രക്ഷാസമിതിയില്‍ 2023-2024 വര്‍ഷങ്ങളിലെ അസ്ഥിരാംഗമാണ് ജപ്പാന്‍.

അതേസമയം ഉച്ചകോടിയില്‍ ജപ്പാന്‍ 30 ബില്യണ്‍ ഡോളര്‍ ആഫ്രിക്കക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.