കാ​ന​ഡ​യി​ൽ വനിതാ ഉ​പ​പ്ര​ധാ​ന​മ​ന്ത്രിക്ക് നേ​രെ ആ​ക്രോ​ശവും ഭീഷണിയുമായി യു​വാ​വ്

ഒട്ടോവ: കാ​ന​ഡ​യി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്റ്റി​യ ഫ്രീ​ലാ​ൻ​ഡി​ന് നേ​രെ ആ​ക്രോ​ശവും ഭീഷണിയുമായി യു​വാ​വ്. ആ​ൽ​ബേ​ർ​ട്ട പ്ര​വി​ശ്യ​യി​ലെ ഗ്രാ​ൻ​ഡ് പ്രെ​യ്റൈ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ന​ഗ​ര​ത്തി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ൽ ഔദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ഫ്രീ​ലാ​ൻ​ഡി​ന് നേ​രെ പ്ര​കോ​പ​ന​പ​ര​മാ​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു യു​വാ​വ് അ​ധി​ക്ഷേ​പം ചൊ​രി​യു​ക​യാ​യി​രു​ന്നു. ഫ്രീ​ലാ​ൻ​ഡ് ഒ​രു രാ​ജ്യ​ദ്രോ​ഹി​യാ​ണെ​ന്നും ആ​ൽ​ബേ​ർ​ട്ട വി​ട്ടു​പോ​ക​ണ​മെ​ന്നും അസഭ്യവർഷത്തിനിടെ അ​ക്ര​മി പറഞ്ഞു.

കാ​ന​ഡ​യി​ൽ വ​നി​താ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ​യു​ണ്ടാ​കുന്ന അ​ധി​ക്ഷേ​പ പ​ര​ന്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ ഏ​ടാ​ണ് ഫ്രീ​ലാ​ൻ​ഡി​നെ​തി​രാ​യ ആ​ക്രോ​ശം. പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി വ​നി​ത​ക​ൾ​ക്ക് സ​മീ​പ​കാ​ല​ത്ത് നേ​രി​ട്ടും ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും ഭീ​ഷ​ണി​ക​ളും അ​ധി​ക്ഷേ​പ​വും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.