‘ഹലോ’ വേണ്ട, ഇനി ‘വന്ദേമാതരം’ പറഞ്ഞാല്‍ മതിയെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: ഫോണ്‍ കോള്‍ എടുക്കുമ്പോള്‍ ഇനി മുതല്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സുധിര്‍ മുംങ്ഗാതിവര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ഈ രീതി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഹലോ ഒരു ഇംഗ്ലീഷ് പദമാണ്. അത് ഒഴിവാക്കേണ്ടത് അത്യാവശ്യവുമാണ്. വന്ദേമാതരം വെറുമൊരു വാക്കല്ല, അത് എല്ലാ ഇന്ത്യാക്കാരും അനുഭവിക്കുന്ന ഒന്നാണ്. നമ്മള്‍ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. അതിനാല്‍ ഹലോയ്ക്ക് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ദേമാതരം പറയണമെന്ന് ഞാന്‍ താത്പര്യപ്പെടുന്നു. മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 18 മന്ത്രിമാരാണ് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത്. സാംസ്‌കാരിക വകുപ്പ് ലഭിച്ചതിന് പിന്നാലെയാണ് ബി.ജെ.പി മന്ത്രിയായ സുധിര്‍ മുംങ്ഗാതിവറിന്റെ പ്രതികരണം.