പ്രത്യാശയുടെ അടയാളം; യുക്രെയ്‌നില്‍ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതിനെപ്പറ്റി മാര്‍പ്പാപ്പ

വത്തിക്കാന്‍: യുക്രെയ്‌നില്‍ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചതില്‍ സന്തോഷം അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനെ പ്രത്യാശയുടെ അടയാളമെന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഈ പാത പിന്തുടരുകയാണെങ്കില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നവും ഇപ്രകാരം സമാധാനപരമായി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യുക്രെയ്ന്‍- റഷ്യ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് യുക്രെയ്‌നില്‍ നിന്നുള്ള ചരക്ക് കപ്പല്‍ തുറമുഖം വിട്ടു പോകുന്നത്. കരിങ്കടലിലെ തുറമുഖത്തു നിന്നാണ് ടണ്‍കണക്കിന് ധാന്യവുമായി ചരക്കുകപ്പല്‍ പുറപ്പെട്ടത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം, യുക്രെയ്‌നില്‍ നിന്നുള്ള കയറ്റുമതി നിലച്ചത് നിരവധി രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ പ്രതിസന്ധിയിലാക്കിയിരുന്നു.