സംസ്ഥാനത്ത് പെട്രോളിന് 87 പൈസ കൂട്ടി, ഡീസല്‍ വില നൂറിനടുത്ത്

ന്യൂ ഡെല്‍ഹി: രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ 97 പൈസയാണ്. ഇന്നലെ പെട്രോളിന് 111 രൂപ 51 പൈസയായിരുന്നു. മാര്‍ച്ച് ഒന്നിന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 106 രൂപ 34 പൈസയായിരുന്നു.

മുംബൈയില്‍ ഡീസല്‍ വില നൂറ് കടന്നു. ഡീസല്‍ ലിറ്ററിന് 84 പൈസ വര്‍ധിച്ച് 100 രൂപ 94 പൈസയില്‍ എത്തി. തിരുവനന്തപുരത്ത് ഡീസലില്‍ ലിറ്ററിന് 99 രൂപ 87 പൈസയാണ്. പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് ഏഴുരൂപയാണ് കൂട്ടിയത്. ഡീസല്‍ലിന് 6രൂപ 74 പൈസയാണ് കൂട്ടിയത്.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനുശേഷമാണ് ആദ്യമായി വില വര്‍ധിപ്പിച്ചത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് വിലയിരുത്തല്‍.