രാജ്യത്ത് കൊറോണ രോഗികളില്‍ ഒരേസമയം ഒമിക്രോണും ഡെല്‍റ്റയും

ന്യൂ ഡെല്‍ഹി: രാജ്യത്ത് കൊറോണ രോഗികളില്‍ ഒരേസമയം ഒമിക്രോണും ഡെല്‍റ്റയും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 7 സംസ്ഥാനങ്ങളില്‍ കൊറോണ പോസിറ്റീവായ ചിലരിലാണ് ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേസമയം കണ്ടെത്തിയത്.

വ്യത്യസ്ത വകഭേദങ്ങളുടെ സങ്കരരൂപം വൈറസ് വ്യാപനം കൂടുതല്‍ തീവ്രമാക്കുമെന്ന് ലോകത്തില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് ഈ കണ്ടെത്തല്‍. ഇന്ത്യയില്‍ ഇതുവരെ 588 രോഗികള്‍ ഉള്ളതായി ലാബുകളുടെ ജീനോമിക്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു.

കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 221 പേരിലാണ് ഒരേസമയം ഒമിക്രോണും ഡെല്‍റ്റയും കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ 90 കേസുകളും ഉണ്ട്. മഹാരാഷ്ട്രയില്‍ 66, ഗുജറാത്തില്‍ 33, ബംഗാളില്‍ 32, തെലങ്കാനയില്‍ 25, ഡല്‍ഹിയില്‍ 20 എന്നിങ്ങനെയാണ് കേസുകള്‍.