സെക്കന്തരാബാദിലെ തീപിടിത്തത്തില്‍ മരിച്ച 11 പേരുടെ കുടുംബത്തിന് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തെലങ്കാന: സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ വെന്തു മരിച്ച 11 തൊഴിലാളികളുടെ കുടുംബത്തിന് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട 11 പേരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതമാണ് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുമെന്നും മോദി ട്വീറ്റ് ചെയ്തു.

‘സെക്കന്തരാബാദിലെ ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം അവരുടെ വേദനയില്‍ പങ്കുചേരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎന്‍ആറില്‍ നിന്ന് 2 ലക്ഷം വീതം നല്‍കും,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സെക്കന്തരാബാദില്‍ ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു തൊഴിലാളി മാത്രമാണ് രക്ഷപ്പെട്ടത്. തീപടര്‍ന്നതോടെ ഇയാള്‍ താഴേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ടാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേയ്ക്ക് ചാടിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ച പതിനൊന്ന് പേരും ബീഹാര്‍ സ്വദേശികളാണ്.

ഗോഡൗണിന്റെ സമീപത്ത് ഉണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ അണച്ചതായും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം ബീഹാറിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ച