മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാം​പ​സി​ല്‍ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം

ഭോപ്പാൽ: യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാം​പ​സി​ല്‍ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. ന്യൂ ​ഭോ​പ്പാ​ലി​ലെ കോ​ലാ​ര്‍ റോ​ഡി​ലു​ള്ള ഭോ​ജ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​റു​ടെ ബം​ഗ്ലാ​വി​ന് സ​മീ​ത്ത് വ​ച്ചാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നാ​ണ് ക​ടു​വ ക്യാം​പ​സ് പ​രി​സ​ര​ത്ത് പ്ര​വേ​ശി​ച്ച​ത്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ആ​ദ്യം അ​റി​ഞ്ഞ​ത് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്.

വൈ​സ് ചാ​ന്‍​സി​ല​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.കാ​ലി​യ​സോ​ട്ട് അ​ണ​ക്കെ​ട്ടി​ന് സ​മീ​പം 25 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലാ​ണ് ഭോ​ജ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ്. ഇ​തി​നു​ള്ളി​ലാ​ണ് വി​സി​യു​ടെ ബം​ഗ്ലാ​വ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.