ബി​പി​ൻ റാ​വ​ത്തി​ന് പ​ത്മ​വി​ഭൂ​ഷ​ൺ; ഗു​ലാം ന​ബി ആ​സാ​ദിന് പ​ത്മ​ഭൂ​ഷ​ൺ ; ശോ​ശാ​മ്മ ഐ​പ്പും കെവി റ​ബി​യയും അടക്കം നാ​ല് മ​ല​യാ​ളി​ക​ൾക്ക് പ​ദ്മ​ശ്രീ

ന്യൂ​ഡെൽ​ഹി: അ​ന്ത​രി​ച്ച സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി പ​ത്മ​വി​ഭൂ​ഷ​ൺ അ​വാ​ര്‍​ഡ്. പ്ര​ഭാ അ​ത്രെ (ക​ല), രാ​ധേ​ശ്യാം ഖെം​ക( സാ​ഹി​ത്യം), ക​ല്യാ​ണ്‍ സിം​ഗ് (പൊ​തു​പ്ര​വ​ര്‍​ത്ത​നം) എ​ന്നി​വ​ർ​ക്കും പ​ത്മ​വി​ഭൂ​ഷ​ണ്‍ ല​ഭി​ച്ചു.

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് ഉ​ള്‍​പ്പെ​ടെ 17 പേ​ർ പ​ത്മ​ഭൂ​ഷ​ണി​ന് അ​ര്‍​ഹ​രാ​യി. മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ, ഗൂ​ഗി​ള്‍ സി​ഇ​ഒ സു​ന്ദ​ര്‍ പി​ച്ചൈ, മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യം ന​ദ​ല്ല, സൈ​റ​സ് പൂ​നാ​വാ​ല തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

നാ​ല് മ​ല​യാ​ളി​ക​ൾ പ​ദ്മ​ശ്രീ​യ്ക്ക് അ​ർ​ഹ​രാ​യി. ശോ​ശാ​മ്മ ഐ​പ്പ് (കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം), ശ​ങ്ക​ര​നാ​രാ​യ​ണ മേ​നോ​ൻ ചു​ണ്ട​യി​ൽ (കാ​യി​കം), പി.​നാ​രാ​യ​ണ​കു​റു​പ്പ് (സാ​ഹി​ത്യം, വി​ദ്യാ​ഭ്യാ​സം), കെ.​വി. റ​ബി​യ (സാ​മൂ​ഹി​ക​സേ​വ​നം). അ​ത്‌​ലി​റ്റ് നീ​ര​ജ് ചോ​പ്ര, ഗാ​യ​ക​ൻ സോ​നു നി​ഗം എ​ന്നി​വ​ര​ട​ക്കം 107 പേ​ർ​ക്കാ​ണ് പ​ത്മ​ശ്രീ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.