ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം

മുംബൈ: ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വക്താവ് അനുഷ ശ്രീനിവാസ അയ്യർ. കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടർമാർ സമ്മതം നൽകിയാൽ വീട്ടിലേക്ക് മടങ്ങാനാകും- അനുഷ ശ്രീനിവാസ അയ്യർ പറഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് മുൻപ് ലത മങ്കേഷ്കറിന്റെ നില മോശമായെന്ന തരത്തിൽ പ്രചരണങ്ങളുണ്ടായിരുന്നു. അത് വാസ്തവ വിരുദ്ധമാണെന്ന് അനുഷ വ്യക്തമാക്കിയിരുന്നു.