പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രിയുടെ വേണ്ടപ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​രി​ശോ​ധ​ന​; ആ​റു കോ​ടി രൂ​പ പി​ടി​കൂ​ടി

ചണ്ഡിഗഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത്ത് സിം​ഗ് ച​ന്നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റു കോ​ടി രൂ​പ പി​ടി​കൂ​ടി.

ച​ര​ൺ​ജി​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ഭൂ​പീ​ന്ദ​ർ സിം​ഗി​ന്‍റെ വീ​ട്ടി​ൽ നി​ന്നും നാ​ല് കോ​ടി രൂ​പ പി​ടി​കൂ​ടി. വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഭൂ​പീ​ന്ദ​റി​ന്‍റെ സു​ഹൃ​ത്ത് സ​ന്ദീ​പ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ര​ണ്ട് കോ​ടി രൂ​പ​യും പി​ടി​കൂ​ടി. ഇ​വ​രെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.