സൊ​മാ​റ്റോ​യു​ടെ ഡെ​ലി​വ​റി ബോ​യി വെ​ടി​യേ​റ്റു മ​രി​ച്ചു

രെ​വാ​രി: ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ പ്ലാ​റ്റ്‌​ഫോ​മാ​യ സൊ​മാ​റ്റോ​യു​ടെ ഡെ​ലി​വ​റി ബോ​യി വെ​ടി​യേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ അ​ൻ​സാ​ൽ ടൗ​ൺ​ഷി​പ്പി​ലു​ള്ള രേ​വാ​രി​യി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ​ക്ക് വെ​ടി​യേ​റ്റ​ത്.

പ​ൽ​വാ​ളി​ലെ ഹു​ദി​താ​ൽ സ്വ​ദേ​ശി മ​ഹേ​ന്ദ്ര സിം​ഗ്(30) ആ​ണ് മ​രി​ച്ച​ത്. രേ​വാ​രി​യി​ലെ ദു​ർ​ഗ കോ​ള​നി​യി​ലാ​ണ് ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. വ​ഴി​യ​രി​കി​ൽ വെ​ടി​യേ​റ്റ് നി​ല​യി​ൽ കാ​ണ​പ്പെ​ട്ട മ​ഹേ​ന്ദ്ര സിം​ഗി​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റിയെങ്കിലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ഇ​യാ​ൾ​ക്ക് വെ​ടി​യേ​റ്റ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.