എൻസിബി ഉദ്യോഗസ്ഥ​യെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച നടി ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ: എൻസിബി ഉദ്യോഗസ്ഥ​രെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. ഭോജ്​പുരി സിനിമകളിൽ അഭിനയിച്ചിരുന്ന 28കാരിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. എൻസിബി ഉദ്യോഗസഥർ ചമഞ്ഞ രണ്ടുപേരെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

മയക്കുമരുന്ന്​ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി​ക്ക്​ പിന്നാലെയാണ്​ നടി ആത്മഹത്യ ചെയ്തതെന്നാണ് നി​ഗമനം. സുരജ്​ പർദേസി, പ്രവീൺ വാലിമ്പെ എന്നിവരാണ്​ അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്. സംഭവത്തിൽ നടിയുടെ സുഹൃത്തുക്കൾക്കും പങ്കുണ്ടെന്നാണ്​ പൊലീസിൻറെ വിലയിരുത്തൽ. രണ്ടു സുഹൃത്തുക്കളെയും പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

ഡിസംബർ 20ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാർലറിലെത്തിയപ്പോഴായിരുന്നു​ തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്​. നടിയിൽനിന്ന്​ ഇവർ 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 23ന്​ മുംബൈയിലെ വാടകവീട്ടിൽ ഇവരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.