കശ്മീരില്‍ പോലീസ് വാഹനത്തിനു നേരെ ഭീകരാക്രമണം; രണ്ടു പോലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗർ: കശ്മീരിൽ പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. 12 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീർ സായുധ പോലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം.

ശ്രീനഗറിൽ സെവാൻ പ്രദേശത്ത് പത്താൻ ചൗക്കിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എ.എസ്.ഐയും കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്.

ബസ് ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരർക്കായി പ്രദേശത്ത് പോലീസ് തിരച്ചിൽ നടത്തുകയാണ്.