ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വെ​ള്ള​പ്പൊ​ക്കം; കേരളത്തിൽ നിന്നുള്ള നാ​ല്​ ട്രെ​യി​നു​ക​ൾ റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: അതിരൂക്ഷമായി തു​ട​രു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വെ​ള്ള​പ്പൊ​ക്കത്തിൻ്റെ സാ​ഹ​ച​ര്യ​ത്തി​ൽ കേരളത്തിൽ നിന്ന് ആന്ധ്ര വഴിയുള്ള ഇന്നത്തെ നാ​ല്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ്​ പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ (13352), കൊ​ച്ചു​വേ​ളി-​കോ​ബ്ര സൂ​പ്പ​ർ ഫാ​സ്​​റ്റ്​ (22648), തി​രു​വ​ന​ന്ത​പു​രം-​ഷാ​ലി​മാ​ർ എ​ക്​​സ്​​പ്ര​സ്​ (22641), ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ർ വി​വേ​ക്​ എ​ക്​​സ്​​പ്ര​സ്​ (15905) എ​ന്നി​വ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

അതേസമയം ആന്ധ്രാ പ്രളയത്തിൽ മരണം സംഖ്യ 59 ആയി. മഴ കുറഞ്ഞെങ്കിലും താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു.

റെയ്ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിർദേശം തുടരുകയാണ്. ചിറ്റൂർ നെല്ലൂർ അടക്കം കാർഷിക മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി.

പ്രധാന പാലങ്ങൾ അടക്കം കുത്തൊഴുക്കിൽ തകർന്നതിനാൽ കിഴക്കൻ ജില്ലകളിൽ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.