റേഡിയോ ആക്ടീവ് പ്രസരണശേഷിയുള്ള ചരക്കുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് തടഞ്ഞുവെച്ചു

ന്യൂഡെൽഹി: റേഡിയോ ആക്ടീവ് പ്രസരണശേഷിയുള്ളതെന്ന് കരുതപ്പെടുന്ന ചരക്കുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് തടഞ്ഞുവെച്ചു. കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദേശകപ്പലിൽ വന്ന എട്ട് കണ്ടൈനറുകളിലായുള്ള രാസവസ്തുക്കൾ പിടികൂടിയതെന്ന് അദാനി പോർട്സ് പ്രസ്താവനയിൽ അറിയിച്ചു.

അപകകരമല്ലാത്ത ചരക്കുകളുടെ പട്ടികയിലാണ് ഇവ ഉൾപ്പെടുത്തിയിരുന്നതെങ്കിലും കണ്ടെയിനറുകളിൽ ക്ലാസ് 7 (റേഡിയോ ആക്ടീവ് ശേഷിയുള്ളവ) എന്ന് രേഖപ്പെടുത്തിയിരുന്നു. പാക്സ്താനിലെ കറാച്ചിയിൽ നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് വന്ന കപ്പലിലാണ് ചരക്കുകൾ ഉണ്ടായിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് കണ്ടൈനറുകൾ പിടികൂടിയത്. നിലവിൽ ഈ ചരക്കുകകൾ കൂടുതൽ പരിശോധനകൾക്കായി തുറമുഖത്ത് തടഞ്ഞുവച്ചിരിക്കുകയാണ്.