വായുമലിനീകരണം രൂക്ഷം; ഡെൽഹിയിലെ സ്‌കൂളുകൾ ഒരാഴ്ച്ച അടച്ചിടും; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ന്യൂഡെൽഹി: ഡെൽഹിയിലെ സ്‌കൂളുകൾ ഒരാഴ്ച്ച അടച്ചിടും. വായുമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും സര്‍ക്കാര്‍‌ അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും. ഡെൽഹിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർദേശിച്ചു.