എംപിമാരുടെ ആസ്തിവികസന ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു; ഈ വർഷം രണ്ട് കോടി രൂപ ഓരോ എംപിക്കും ചെലവഴിക്കാം

ന്യൂഡെൽഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു. ഈ സാമ്പത്തിക വർഷം 2 കോടി രൂപ ഓരോ എംപിക്കും ചെലവഴിക്കാന്‍ അനുവദിച്ചു. അടുത്ത സാമ്പത്തിക വർഷം മുതൽ ​​ഗഡുകളായി 5 കോടി രൂപ നൽകും.

കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണ കക്ഷി എംപിമാരുടെ അടക്കം ഭാ​ഗത്ത് നിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പ്രതിവർഷം 5 കോടി രൂപ വീതം എംപി ഫണ്ടായി നൽകി വന്നിരുന്നത് കൊറോണ പ്രതിന്ധിയെത്തുടർന്നാണ് കേന്ദ്ര സർക്കാർ നിറുത്തിയത്. 2019 ൽ പുതിയ ലോക്സഭ നിലവിൽ വന്നിട്ട് ആദ്യ വർഷമായ 2019–20ൽ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തിൽ പണം നൽകിയിട്ടില്ല.