ലോകത്തെ ആരാധ്യരായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ന്യൂഡെല്‍ഹി: ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. ‘ദ മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ 70 ശതമാനം അംഗീകാരം മോദി സ്വന്തമാക്കിയതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ലാണ് ഇക്കാര്യം ‘കൂ’ വിലൂടെ വ്യക്തമാക്കിയത്.’ 70 ശതമാനം അംഗീകാരത്തോടെ അദ്ദേഹം വീണ്ടും ആഗോള നേതാക്കള്‍ക്കിടയില്‍ മുന്നിട്ട് നില്‍ക്കുന്നു’- ഗോയല്‍ പറഞ്ഞു.

മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരെക്കാള്‍ മുന്നിലാണ് മോദിയെന്ന് സര്‍വേയില്‍ പറയുന്നു. നേരത്തെയും 70 ശതമാനം അംഗീകാരത്തോടെ മോദി പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

ഓരോ രാജ്യത്തു നിന്നുമുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ അഭിപ്രായം തേടിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ഇന്ത്യയില്‍ നിന്ന് 2,126 പേരുടെ അഭിമുഖം മോണിങ് കണ്‍സള്‍ട്ടന്റ് ഓണ്‍ലൈനായി നടത്തിയിരുന്നു.