പാറ്റ്ന: ബിഹാറില്‍ രണ്ട് ജില്ലകളിലായി നടന്ന വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. വെസ്റ്റ് ചമ്പാരൻ, ഗോപാല്‍ഗഞ്ച് ജില്ലകളിലാണു മരണങ്ങൾ. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
വെസ്റ്റ് ചമ്പാരനിൽ എട്ട് പേരും ഗോപാല്‍ഗഞ്ചില്‍ 16 പേരുമാണ് മരിച്ചത്. വെസ്റ്റ് ചെമ്പാരനിലെ ബെട്ടിയയിൽ തെൽഹുവ ഗ്രാമത്തിലാണ് ആദ്യ സംഭവം ഉണ്ടായത്. വ്യാഴാഴ്ച ഗോപാല്‍ഗഞ്ചിൽ ആറ് പേർ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ 16 ആയി ഉയർന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വടക്കൻ ബിഹാറിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണ് തെൽഹുവയിലെ ദുരന്തം.
സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമേ കൂടുതൽ പറയാനാകൂവെന്നു ജില്ലാ കളക്ടർ വ്യക്തമാക്കി.
2016 ഏപ്രിലിൽ ആണ് പഞ്ചാബിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്. അതിനുശേഷം നിരവധി വ്യാജമദ്യ ദുരന്തങ്ങൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ വെസ്റ്റ് ചമ്പാരനിൽ വ്യാജമദ്യം കഴിച്ച് 16 പേരാണു മരിച്ചത്.