സം​ഗീതജ്ഞൻ വി ദക്ഷിണാമൂർത്തിയുടെ ഭാര്യ കല്യാണിയമ്മാൾ അന്തരിച്ചു

ചെന്നൈ: സം​ഗീതജ്ഞനും ചലച്ചിത്ര സം​ഗീത സംവിധായകനുമായ വി ദക്ഷിണാമൂർത്തിയുടെ ഭാര്യ കല്യാണിയമ്മാൾ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 1948 ലാണ് ദക്ഷിണാമൂർത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്.

നാ​ഗർകോവിൽ സ്വദേശിനിയായ കല്യാണിയമ്മാൾക്ക് വിവാഹസമയത്ത് 17 വയസായിരുന്നു പ്രായം. വിവാഹശേഷം ദക്ഷിണാമൂർത്തിയുടെ സം​ഗീതപരിപാടികൾ, അഭിമുഖങ്ങൾ, റെക്കോർഡിങ്തുടങ്ങിയവയുടെ മേൽനോട്ടം ഇവർക്കായിരുന്നു. സം​ഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂർത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം കല്യാണിയമ്മാളിനാണ് കൈമാറിയത്.